തൃശൂര്‍: വരന്തരപ്പിള്ളി വേലൂപ്പാടത്ത് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ആണ് എയര്‍ ഗണ്ണില്‍നിന്നുള്ള വെടിയേറ്റ് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റത്.
വരന്തരപ്പിള്ളി പഞ്ഞിക്കാരന്മൂല കൂട്ടിങ്ങല്‍ അരുണ്‍ (43) നാണ് വെടിയേറ്റത്.
ഇയാളുടെ സുഹൃത്ത് വേലൂപ്പാടം കിണര്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ പ്രിയന് (37) പൊലീസ് കസ്റ്റഡിയിലാണ്.






