കൊച്ചി: ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം.
ലൈവ് സ്ട്രീമിങിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പരാതിക്കാരിക്കെതിരെ അശ്ലീല പരാമർശങ്ങൾ നേരിട്ട് നടത്തിയതായി കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ജാമ്യം നല്‍കിയിരിക്കുന്നത്.
ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇയാളെ കസ്റ്റഡിയിൽ ചോദ്യം
ചെയ്യേണ്ട ആവശ്യമില്ലെന്നും അതിനാൽ ഹർജിക്കാരന് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.






