ഹരാരെ:സിംബാബ്വെക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍.
സിംബാബ്വെക്ക് 193 റണ്‍സ് വിജയലക്ഷ്യം.
ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്സാണ് തുണയായത്.
ഇഷാന് കിഷന് (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ മൂന്നാം ടി20 മത്സരത്തിന് ഇറങ്ങിയത്.
പരിക്കേറ്റ പ്രിന്‍സ് യാദവിന് പകരം അശോക് ശര്‍മ ടീമില്‍ തിരിച്ചെത്തി. ശിവം ദുബെയ്ക്ക് പകരം സൂര്യാന്‍ഷ് ഷെഡ്ഗെയും ടീമിലെത്തി.
ആദ്യ രണ്ട് ടി20കളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു.






