കൊല്ലം:കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെന്റ് ചെയ്തു.
സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അന്വേഷണ റിപ്പോർട്ടിൽ ബെവ്കോ എംഡിയുടേതാണ് നടപടി.
മൂന്ന് ലിറ്റർ മദ്യം വാങ്ങിയ വ്യക്തിയിൽ നിന്ന് ജീവനക്കാരൻ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിരുന്നു.
മദ്യം വാങ്ങിയവർ തന്നെയാണ് ദൃശ്യം പകർത്തിയത്.
അധിക പണം വാങ്ങിയ കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ ജീവനക്കാരനാണ് അമൽദേവ്.
സുധിൻരാജ് ആയിരുന്നു ഷോപ്പിന്റെ ഇൻ ചാർജ്.
അമൽദേവ് 50 രൂപ അധികം വാങ്ങിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി.






