ഏറ്റുമാനൂർ:ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു.
തിരുവല്ല സ്വദേശിപ്രവീൺ (37)പുതുപ്പള്ളി സ്വദേശി ആദിത്യകുമാർ (19)എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
കേസിൽ ഇതുവരെ അറസ്റ്റിൽ ആയവരുടെ എണ്ണം 8 ആയി.






