ThirdEye News
arrow_backതിരികെMain

ഗെയിം കളിക്കാൻ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വിഷം കഴിച്ച്‌ ജീവനൊടുക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

personസ്റ്റാഫ് റിപ്പോർട്ടർ
ഗെയിം കളിക്കാൻ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വിഷം കഴിച്ച്‌ ജീവനൊടുക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

ജയ്‌പൂർ: ഗെയിം കളിക്കാൻ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പ്ലസ് വണ്‍ വിദ്യാർത്ഥി വിഷം കഴിച്ച്‌ ജീവനൊടുക്കി. രാജസ്ഥാനിലെ ദദാബാരിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.

ഹനുമാൻ നഗർ സ്വദേശി മയാങ്ക് 16) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഏകമകന്റെ വിയോഗത്തെത്തുടർന്ന് ഹൃദ്രോഗിയായ പിതാവ് ചൗത്മല്‍ നഗറിന്റെ ആരോഗ്യനിലയും വഷളായി. മയാങ്ക് നിരന്തരം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. സംഭവദിവസം വീട്ടില്‍ വച്ച്‌ മയാങ്ക് ഗെയിം കളിക്കുന്നത് കണ്ട പിതാവ് ഫോണ്‍ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടർന്ന് പിതാവ് ഫോണ്‍ വാങ്ങി വയ്ക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മയാങ്ക് വിഷം കഴിച്ചത്. ഫോണ്‍ വാങ്ങിവച്ചതിലൂടെ ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പിതാവ് ചൗത്മല്‍ പൊലീസിനോട് പറഞ്ഞു.

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദ സാധ്യത; അടുത്ത ദിവസങ്ങളില്‍ മഴ ശക്തമായേക്കും
അടുത്ത വാർത്തarrow_forward

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദ സാധ്യത; അടുത്ത ദിവസങ്ങളില്‍ മഴ ശക്തമായേക്കും

arrow_backമുൻപത്തെ വാർത്ത

സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന മധുരമീ ജീവിതം ഉടന്‍ പ്രേക്ഷകരിലേക്ക്; ചിത്രം ഓഗസ്റ്റ് 14 മുതൽ തിയറ്ററുകളിൽ

 സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന മധുരമീ ജീവിതം  ഉടന്‍ പ്രേക്ഷകരിലേക്ക്; ചിത്രം ഓഗസ്റ്റ് 14 മുതൽ തിയറ്ററുകളിൽ

ബന്ധപ്പെട്ട വാർത്തകൾ

മലപ്പുറത്ത് ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് ചൂരലുകൊണ്ടടിച്ചു;5-ാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ; അധ്യാപകനെതിരെ പരാതി

മലപ്പുറത്ത് ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് ചൂരലുകൊണ്ടടിച്ചു;5-ാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ; അധ്യാപകനെതിരെ പരാതി

 'പ്രിയദര്‍ശിനി' പദ്ധതി, സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

'പ്രിയദര്‍ശിനി' പദ്ധതി, സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

  കള്ളാടി ദുരന്തം; കാണാതായവർക്കായി നാലാം ദിവസവും തെരച്ചിൽ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും;കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും

കള്ളാടി ദുരന്തം; കാണാതായവർക്കായി നാലാം ദിവസവും തെരച്ചിൽ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും;കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും

ക്ലോക്ക് ടവർ അപകടം;അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി;ട്രെയിനുകൾ വൈകാൻ സാധ്യത

ക്ലോക്ക് ടവർ അപകടം;അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി;ട്രെയിനുകൾ വൈകാൻ സാധ്യത

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com