തിരുവനന്തപുരം: അബോര്ഷന് മരുന്ന് കഴിച്ച് എസ്എടി ആശുപത്രിയിലെത്തിയ പെൺകുട്ടി പ്രസവിച്ച ഉടനെ
നവജാത ശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് മരിച്ചു.
ഇന്നലെ ഏഴ് മണിയോടെയാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിയായ 20 വയസുകാരി എസ്എടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രോഗികളെ ചികിത്സിക്കുന്നതിനടുത്ത് കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടിയുള്ള കെട്ടിടത്തിലെ ശുചിമുറിയില്‍ കയറി യുവതി പ്രസവിക്കുകയായിരുന്നു.
ശേഷം കുഞ്ഞിനെ ക്ലോസറ്റിനകത്തിട്ട് ഫ്ളഷ് ചെയ്തു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു.
ഫയര്‍ ഫോഴ്സ് സംഘമാണ് ക്ലോസറ്റ് ഉള്‍പ്പടെ വെട്ടിപ്പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞെന്നതാണ് പ്രാഥമിക വിവരം.






