തോട്ടയ്ക്കാട്: തോട്ടയ്ക്കാട് 1518 നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവ തിരുഃജയന്തി ആഘോഷങ്ങൾ നാളെ രാവിലെ മുതൽ ആരംഭിക്കും.
രാവിലെ 8:00 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീ കെ ആർ റെജി അവർകൾ പതാക ഉയർത്തുന്നത്തോടെ തിരുഃ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമാവും. പുലർച്ചെ അഞ്ചുമണിക്ക് നടതുറക്കൽ 5:30 നു അഭിഷേകം ആറുമണിക്ക് പ്രഭാതപൂജ ഏഴ് മുതൽ ഗുരുദേവ കൃതികളുടെ പാരായണം എട്ടുമണിക്ക് പതാക ഉയർത്തൽ 9 മുതൽ 11 വരെ മഹാരൂജ 11 മുതൽ പ്രഭാഷണം 12:30 നു തിരുഃഅവതാര പൂജ, മംഗളാരാധി,12 45 മുതൽ തിരുഃജയന്തി സദ്യ, വൈകുന്നേരം 4 മണിക്ക് തിയാനി തകിടിപ്പുറം ജംഗ്ഷനിൽ നിന്നും പ്രൗഢഗംഭീരമായ ജയന്തി മഹാ ഘോഷയാത്ര. ഘോഷയാത്ര തീയാനി പന്തപ്പാട് ആലുങ്കൽ പടിവഴി ക്ഷേത്ര നഗരിയായ അമ്പലക്കവലയിൽ എത്തിച്ചേരുന്നു,തുടർന്ന് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ സ്വീകരണവും ഏറ്റുവാങ്ങി ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു. ഏഴുമണിക്ക് മഹാദീപാരാധന.






