കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ SSLC, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും സ്പീക്കേഴ്സ് എക്സലൻസ് അവാർഡ് നൽകി ആദരിക്കും. സെപ്റ്റംബർ 9ന് ഗിരിദീപം ബഥനി HSS ഓഡിറ്റോറിയത്തിലാണ് പരിപാടി.
രാവിലെ 10ന് മോട്ടിവേഷൻ ക്ലാസോടെയാണ് പരിപാടികൾ ആരംഭിക്കുക. ADGP പി. വിജയൻ IPS മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകും. തുടർന്ന് രാവിലെ 11ന് നടക്കുന്ന സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും. ചലച്ചിത്ര താരം ജോണി ആന്റണി മുഖ്യാതിഥിയായി പങ്കെടുക്കും.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ IAS, ജില്ലാ പോലീസ് സൂപ്രണ്ട് കെ. എം. സാബു IPS, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർമാൻ എം. പി. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ, വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി വേലങ്ങാടൻ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ ഗ്രേസി കരിമ്പന്നൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിഥുൻ ജി. തോമസ്, വാർഡ് മെമ്പർ രജനി സന്തോഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.






