തൃശൂര്‍: പുഴയില്‍ ചൂണ്ടയിടാന്‍ പോയി തിരിച്ചു വരുന്നതിനിടെ തൊയക്കാവില്‍ അച്ഛനെ മകന് വെട്ടിക്കൊന്നു.
വേലിയത്ത് കുമാരന് (72) ആണ് മരിച്ചത്. പ്രതിയായ മകന് പ്രജിഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കനോലി പുഴയില്‍ ചൂണ്ടയിടാന്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് കുമാരന് വെട്ടേറ്റത്.
പുറകിലൂടെ വന്ന മകന് കുമാരന്റെ കഴുത്തിന് പുറകില്‍ വെട്ടുക്കത്തിക്കൊണ്ട് വെട്ടുകയായിരുന്നു. നിലവില്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.






