ജോലി തിരക്കുകൾക്കിടയിൽ
കൃത്യമായി ഒരേ സമയത്ത് ഉറങ്ങാൻ പറ്റുന്നില്ലേ.
വൈകി ഉറങ്ങിയിട്ടും പതിവായി പ്രതീക്ഷിച്ചതിലും നേരത്തെ ഉണരുന്നുണ്ടെങ്കിൽ അതിന് പല കാരണങ്ങളുണ്ടാകാം.
സമ്മർദം, രാത്രിയിലെ സ്ക്രീൻ ഉപയോഗം, കഫീൻ ഉപയോഗം, ക്രമരഹിതമായ ജോലി സമയം, തിരിച്ചറിയപ്പെടാത്ത
ഉറക്കസംബന്ധമായ തകരാറുകൾ എന്നിവ ഉറക്കത്തിന്റെ ഗുണമേന്മ കുറയ്ക്കാം.
ചില സാഹചര്യങ്ങളിൽ തുടർച്ചയായുള്ള അതിരാവിലെയുള്ള ഉണർവ് ഉത്കണ്ഠയുമായോ
വിഷാദവുമായോ ബന്ധപ്പെട്ടിരിക്കാമെന്നും ഡോ. ദർശി പറയുന്നു.
ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ എന്തുചെയ്യണം?
ആരോഗ്യകരമായ ഉറക്കശീലങ്ങൾ പിന്തുടരുന്നത് ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ സഹായിക്കും.
എല്ലാ രാത്രിയും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.
ഉറങ്ങുന്നതിന് മുമ്പ് സ്ക്രീൻ ഉപയോഗം ഒഴിവാക്കുക.
വൈകുന്നേരങ്ങളിലും രാത്രിയിലും കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക.
കിടപ്പുമുറി ശാന്തവും ഇരുണ്ടതും സുഖകരവുമാക്കുക.
ഉറങ്ങുന്നതിന് മുമ്പ് മനസിന് ആശ്വാസം നൽകുന്ന ശീലങ്ങൾ പിന്തുടരുക.
വാരാന്ത്യങ്ങളിൽ കൂടുതൽ ഉറങ്ങി ഉറക്കക്കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എല്ലാ ദിവസവും ഒരേ ഉറക്കക്രമം പിന്തുടരുന്നതാണ് പ്രധാനം.






