കൊച്ചി: റിപ്പോർട്ടർ ടിവിയിലെ 21 മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയായി. വിവിധ രേഖകള്‍ പിടിച്ചെടുത്തതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. പിടിച്ചെടുത്ത ഉപകരണങ്ങളെ കുറിച്ച് എസ്ഐടി തലവൻ വിശദീകരിക്കുമെന്നും എസിപി അറിയിച്ചു.
റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഉടൻ വിശദമായ പരിശോധനയ്ക്ക് അയക്കും. ഫോൺ, ലാപ്ടോപ്പ്, മെമ്മറി കാർഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നിലവിൽ കൂടുതൽ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ഐടി.
മാധ്യമപ്രവർത്തകരുടെ ജോലി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. ജോലിക്ക് ആവശ്യമായ മൊബൈൽ ഫോൺ ഉടൻ തിരിച്ചുനൽകിയിരുന്നു.
മൊബൈൽ ഫോൺ മാറ്റിവെക്കാൻ ആവശ്യപ്പെട്ടത് നടപടിക്രമത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.






