കോട്ടയം: സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി കേസില്‍ നിലവില്‍ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബി ജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്. വീണയുടെ റെഡ് ബുക്കില്‍ ഉണ്ടായിരുന്നത് ഭാവി ബിസിനസ്സുകളുടെ വിവരങ്ങളാണെന്ന് മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും ഇതിലെ 20 കോടി രൂപ എവിടെനിന്ന് വന്നു എന്ന് റിയാസ് വ്യക്തമാക്കണമെന്നും ഷോണ്‍ വാർത്ത സമ്മേളത്തില്‍ പറഞ്ഞു.
പാർട്ടി നേതാക്കളുടെ സ്വത്ത് സംബന്ധിച്ച് ഇരുവരും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ചേരുന്ന സിപിഎം വിശാല സമിതി റിയാസിനെയും പിണറായി വിജയനെയും പാർട്ടിയില്‍ നിന്ന് പുറത്താക്കാൻ നടപടി എടുക്കണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
എന്ത് സഹായമാണ് നല്‍കിയതെന്ന് പിണറായി വിജയൻ ചോദിക്കുമ്പോള്‍, ഇൻവോയ്സ് ഇല്ലാതെ 85 ലക്ഷം രൂപ വാങ്ങിയത് കൈക്കൂലിയല്ലേ എന്ന് ചോദ്യമുയരുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കള്‍ക്കും എകെജി സെന്റർ വിലാസമാക്കി ബിസിനസ് ചെയ്യാൻ സാധിക്കുമോ എന്നത് അധികാര ദുർവിനിയോഗമാണ് എന്നും ഷോണ്‍ ജോർജ് ചൂണ്ടിക്കാട്ടി.






