കാസർഗോഡ് : മദ്യം നൽകിയ ശേഷം ഏഴു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് മാലോം സ്വദേശിയായ അനീഷ് പിഡി(35)യെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവുമാണ് കോടതി ശിക്ഷ വിധിച്ചത്. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2021ലാണ് സംഭവം നടന്നത്. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിക്ക് മദ്യം നൽകി ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയായിരുന്നു.
ശിക്ഷകൾക്ക് പുറമെ 80,000 രൂപ പിഴയും അടയ്ക്കണം. പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.






