ThirdEye News
arrow_backതിരികെObituary

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

schedule2026 സെപ്റ്റംബർ 13personസ്റ്റാഫ് റിപ്പോർട്ടർ
മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ്യൂണിയൻ നേതാവുമായ ബേബി ജോണ്‍ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. സിപി എം സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്നു. സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മണലൂർ മണ്ഡലത്തിെല്‍ തൈക്കാട് ചക്രമാക്കില്‍ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലായിരുന്നു ജനനം. 1969 മുതല്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം 1971ല്‍ പാർട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചശേഷം 1984മുതല്‍ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1986ല്‍ ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം 97മുതല്‍ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലൈയില്‍ സിപിഐ എം തൃശൂർ ജില്ലാസെക്രട്ടറിയായി. കെഎസ്വൈഎഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായി ഏഴുവർഷത്തോളം പ്രവർത്തിച്ചു. സിഐടിയുവിന്റെ ഏരിയ സെക്രട്ടറിതലംമുതല്‍ ജില്ലാ സെക്രട്ടറിവരെയായി. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, യൂണിയന്റെ സ്റ്റേറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറല്‍ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബേബിജോണ്‍ അടിയന്തരാവസ്ഥയില്‍ രണ്ടരമാസം ജയിലിലായി. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎല്‍പി സ്കൂളില്‍ 1971 മുതല്‍ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് ഒന്നരകൊല്ലം സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1991ല്‍ സർവീസില്‍നിന്നും സ്വയം വിരമിച്ച്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവില്‍ വന്നപ്പോള്‍ (1980--85) കൗണ്‍സിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88ല്‍ വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബേബി ജോണ്‍ 2011ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മണലൂർ മണ്ഡലത്തില്‍ നിയമസഭയിലേക്ക് ജനവിധി തേടി. ബേബി ജോണ്‍ 2011ലെ നിയമസഭ തെരഞ്ഞടുപ്പ് വരെ ആ സ്ഥാനത്തുണ്ടായി. ഭാര്യ: ഷീല. മാനവൻ (ദേശാഭിമാനി), ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോള്‍ സഹകരണബാങ്ക് )എന്നിവരാണ് മക്കള്‍.

Continue Reading

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ചട്ടംലംഘിച്ച്‌ സംഘപരിവാര്‍ നേതാവിന് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമനം; വിസിയുടെ താല്‍പര്യമെന്ന് വിമര്‍ശനം
അടുത്ത വാർത്തarrow_forward

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ചട്ടംലംഘിച്ച്‌ സംഘപരിവാര്‍ നേതാവിന് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമനം; വിസിയുടെ താല്‍പര്യമെന്ന് വിമര്‍ശനം

arrow_backമുൻപത്തെ വാർത്ത

സ്വകാര്യ ബസുകള്‍ സര്‍വീസ് റോഡ് വഴി മാത്രം; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് എംവിഡി

സ്വകാര്യ ബസുകള്‍ സര്‍വീസ് റോഡ് വഴി മാത്രം; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് എംവിഡി

ബന്ധപ്പെട്ട വാർത്തകൾ

കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടിച്ചെറിയ (88) അന്തരിച്ചു

കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടിച്ചെറിയ (88) അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായര്‍ അന്തരിച്ചു; കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായര്‍ അന്തരിച്ചു; കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം

scheduleSep 12
അയ്മനം ഗ്രാമപഞ്ചായത്ത് 𝟑-ാം വാർഡ് മെമ്പർ ചിന്നമ്മ പാപ്പച്ചന്റെ മകൻ അനീഷ് എൻപി(𝟒𝟒) നിര്യാതനായി; സംസ്കാരം നാളെ(11/09/26)

അയ്മനം ഗ്രാമപഞ്ചായത്ത് 𝟑-ാം വാർഡ് മെമ്പർ ചിന്നമ്മ പാപ്പച്ചന്റെ മകൻ അനീഷ് എൻപി(𝟒𝟒) നിര്യാതനായി; സംസ്കാരം നാളെ(11/09/26)

scheduleSep 10
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

scheduleSep 10
ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com