ഈരാറ്റുപേട്ട : സ്വാതന്ത്ര്യ ദിനത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃതത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുട്ടം ജംഗ്ഷനിൽ ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് ദേശീയ പതാക ഉയർത്തി ജില്ലാ കമ്മിറ്റി അംഗം അഡ്വ .സി.പി. അജ്മൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അൻസാരി ഈലക്കയം, സെക്രട്ടറി എസ്.എം. ഷാഹിദ്, മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ഹസീബ് അയ്യൂബ് ഖാൻ കാസിം, അബ്ദുലത്തീഫ്, കെ.യു. സുൽത്താൻ,ജെലീൽ കെ.കെ.പി, മുജീബ് മൂല്ലൂപാറ, അൻവർ സാദിഖ്, എം.എച്ച് ഷിഹാസ് , സഫീർമാടംതോട്ടിൽ, അൻസാർ പാറനാനി, റാഷിദ് വട്ടക്കയം എന്നിവർ സംസാരിച്ചു.
സ്വാതന്ത്ര്യസമരത്തിൽ മുൻ നിരയിൽ ഉണ്ടായിരുന്ന 100 സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ പ്രവർത്തകർ വായിച്ചു അവരെ സ്മരിച്ചു.






