കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപൊക്കത്തിൽ നശിച്ച ഇലക്ട്രിക് ഉപകരണങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യുന്ന പദ്ധതിയുമായി ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ രംഗത്തെത്തി.
എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്ക്
വ്യത്യസ്തമായ സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫാൻ, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ,
അയൺ ബോക്സ് ഇൻവെട്ടർ ഉൾപ്പെടെയുള്ള നിരവധി വീടുകളിലെ ഇലക്ട്രിക് സാധനങ്ങൾ ആണ് വെള്ളം കയറി നശിച്ചത്.
വെള്ളം കയറി നശിച്ച ഇത്തരം ഉപകരണങ്ങൾ കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളാണ്
നിലവിൽ ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ നടക്കുന്നത്.
പത്ത് അംഗ ഇലക്ട്രിഷ്യൻമാർ ആണ് റിപ്പയറിംഗ് ചെയ്യുന്നത്. നാളെ (ചൊവ്വ) വൈകുന്നേരം വരെ സേവനം തുടരും എന്നും ഈ പത്ത് പേർക്ക് പുറമ അഞ്ച് പേർ അടങ്ങുന്ന ഒരസംഘം കൂടി നാളെ എത്തുമെന്നും മുനിസിപൽ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.






