തലയോലപറമ്പ്: വൈക്കം ഉപജില്ല സ്കൂൾ കലോത്സവം നവംബർ 16മുതൽ 19 വരെ തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ നടക്കും. "നിലാസന്ധ്യ "യെന്നപേരിൽ നടക്കുന്ന മേളയുടെ ലോഗോ വൈക്കം എ ഇ ഒ കെ.സി.ദീപ ജനറൽ കൺവീനർ രഞ്ജിത്തിന് കൈമാറി പ്രകാശനം ചെയ്തു. വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വി.എസ്. അനന്യയാണ് ലോഗോ രൂപകൽപന ചെയ്തത്. മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളിൽ അരങ്ങേറുന്ന കലോത്സവത്തിൽ വൈക്കം ഉപജില്ലയിലെ 69 സ്കൂളുകളിൽ നിന്നായി 4200 വിദ്യാർഥികൾ കലാ നൈപുണ്യം പ്രകടമാക്കും. കലോത്സവം നാലു ദിനങ്ങൾ നീളും. ലോഗോ പ്രകാശന ചടങ്ങിൽ
തലയോലപറമ്പ് മുഹമ്മദ് ബഷീർ സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, പബ്ലിസിറ്റി കൺവീനർ കെ. എം.ഷെമീർ,പഞ്ചായത്ത് അംഗങ്ങൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.





