ദുബായ്: മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും തന്റെ പ്രസ്താവനകള്‍ മറ്റൊരു രീതിയിലാണ് ഏറ്റെടുത്തതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്.
താന്‍ സാധാരണ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും, സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാന്‍ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്ന് സഞ്ജു വ്യക്തമാക്കി.
ജിയോസ്റ്റാറിലെ ഒരു ഷോയില്‍ സംസാരിക്കവെയായിരുന്നു സഞ്ജുവിന്റെ പുതിയ പ്രതികരണം.
സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും, എതിര് ടീമിലെ താരങ്ങളോടാണ് മത്സരിക്കേണ്ടതെന്നും താരം ആവര്‍ത്തിച്ചു.
''കളിക്കേണ്ടത് എതിര് ടീമിലെ താരങ്ങളോടാണ്.
ഇന്ന് അവരെ തോല്‍പ്പിക്കണം, നിര്‍ണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം.
അതാണ് എന്റെ താത്പര്യവും ഊര്‍ജവും.' സഞ്ജു പറഞ്ഞു. ന്യൂസീലന്‍ഡ് പര്യടനം കഴിഞ്ഞ് ലോകകപ്പിന് തൊട്ടുമുന്‍പാണ് തനിക്ക് ഈ തോന്നലുണ്ടായതെന്നും,
അത് അങ്ങനെ തന്നെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






