കോട്ടയം : നിരന്തര കുറ്റവാളിയായ ആള്‍ക്ക് ജില്ലയില്‍ ഒരു വർഷത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. ചിങ്ങവനം സ്റ്റേഷൻ പരിധിയിലെ വെള്ളൂത്തുരുത്തി പുത്തൻപറമ്പില്‍ വീട്ടില്‍ 56കാരനായ അനില്‍ കുമാറിനെതിരെയാണ് നടപടി.
മുൻകൂർ അനുമതിയില്ലാതെ ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രവേശിക്കാൻ സാധിക്കില്ല. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമാനുസൃതമായ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിരവധി മോഷണ കേസുകളിലും, എൻഡിപിഎസ് കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള ആളാണ് അനില്‍കുമാർ. ഇതിനെ തുടർന്നാണ് ഇയാൾക്ക് ജില്ലയിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയത്.






