തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി.
ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക സംഘം നിലവിൽ അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം വിജിലൻസ് എസ്.പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി കത്തിൽ പറയുന്നു.
കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
നിലവിലെ വിജിലൻസ് അന്വേഷണത്തിൽ ഉൾപ്പെടാത്ത വിഷയങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.






