എരുമേലി: ശബരിമല തീർഥാടകർക്കായി പൊലിസ് കൺട്രോൾ റൂമിന് സമീപം ആയുർവേദ, ഹോമിയോ ഉൾപ്പടെ ഡിസ്പെൻസറികൾ ഇന്ന് പ്രവർത്തനം തുടങ്ങും.
ഉദ്ഘാടനം രാവിലെ ഒമ്പതിന് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിക്കും.
താത്കാലിക ഡിസ്പെൻസറികൾക്ക് പുറമേ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം ക്രമീകരിച്ചിട്ടുണ്ട്.
ഐസി യൂണിറ്റ് ഇന്നുമുതൽ പ്രവർത്തനം തുടങ്ങും.
യൂണിറ്റിൽ മൂന്ന് ബെഡുകൾ ഉണ്ടാകും.
പാമ്പുവിഷ ചികിത്സ, എക്സ്റേ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം എന്നിവ ആശുപത്രിയിലുണ്ടാകും.






