തിരുവനന്തപുരം : ശബരിമല ഇ- ടെൻഡർ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്ന് ദേവസ്വം വിജിലൻസ്. 110 കടകളുടെ ലേല വിവരം ചോർന്നതിന് പിന്നാലെ ടെൻഡർ നടപടി നിർത്തിവെച്ചിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും ഈ ആഴ്ച കടകളുടെ ലേലം വീണ്ടും നടക്കും. മണ്ഡല കാലത്ത് കച്ചവടത്തിനായി കടകൾ നൽകുന്നതിന് നിശ്ചയിച്ചിരുന്ന ഇ- ലേലമാണ് റദ്ദാക്കി. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി.
സെപ്തംബർ 29 നാണ് ഇ-ലേലം നടത്താൻ നിശ്ചയിച്ചിരുന്നത്. ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. ഇതേത്തുടർന്ന്, ഇനി ഇ-ലേലം നടത്തിയാൽ ഫലപ്രദമായിരിക്കില്ല എന്നതിനാലാണ് ഇ- ലേലവും ടെൻഡറും റദ്ദാക്കുന്നത്. പ്രസ്തുത 110 കടകൾക്കായി റീ ടെൻഡർ നടത്തും.
ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.






