തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം.
18നും 65നും ഇടയില്‍ പ്രായമുള്ള ഹിന്ദു വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോറം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔേദ്യാഗിക വെബ്സൈറ്റില്‍ ലഭ്യമാണ് (www. travan-coredevaswomboard.org)
പൂരിപ്പിച്ച ഫോറം വയസ്, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ എന്നിവ സഹിതം സപ്തംബര്‍ 16ന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്ദന്‍കോട് തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9995041127.






