കോട്ടയം: ലാറ്റക്സ് വിലയു൦ ഒട്ടുപാൽ വിലയു൦ വർദ്ധിച്ച സാഹചര്യത്തിൽ മോഷണവും തുടങ്ങി. ഇതുവരെ നടക്കാത്ത ഒട്ടുപാൽ പോലും മോഷണം പോകുന്നു.
റബ്ബർ തോട്ടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ലാറ്റകസ് നിറച്ച വീപ്പകളു൦ പച്ച ഒട്ടുപാലു൦ംമോഷണ൦ പോകാൻ തുടങ്ങിയതോടെ തോട്ടങ്ങളിൽ ഇവ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കർഷകരെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
പച്ച ഒട്ടുപാലിന് കിലോയിക്ക് നിലവിൽ തൊണ്ണൂറു രൂപ വരെ വില ലഭിക്കുന്നുണ്ട് റബ്ബർ പാൽ നിറച്ച ഒരു വീപ്പയുടെ വിപണി വില അറുപതിനായിര൦ രൂപയിക്ക് അടുത്താണ് . ഒട്ടുപാൽ മോഷണങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടകിലു൦ റബ്ബർ പാൽ നിറച്ച വീപ്പകൾ മോഷണ൦ പോകുന്നത് ആദ്യമായിട്ടാണ്.
റബർ വില ഇനിയും വർധിക്കാനുള്ള സാഹചര്യത്തിൽ മോഷണം തടയാനുള്ള മാർഗങ്ങൾ ആരായുകയാണ് കർഷകർ.






