തലയോലപറമ്പ് : തലയോലപറമ്പ്, പെരുവ റോട്ടറി ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. പെരുവ പുളിക്കൻ ആയുർവേദ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പ് കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. രക്ത ദാന ക്യാമ്പിനോടനുബന്ധിച്ച് സി പി ആർ ട്രയിനിംഗിൻ്റേയും സൗജന്യ ഫസ്റ്റ് എയ്ഡ് കിറ്റിൻ്റേയും വിതരണോദ്ഘാടനവും എം എൻ എ നിർവഹിച്ചു. റോട്ടറി 3211 ജില്ലാ ഗവർണർ കൃഷ്ണൻ ജി. നായർ അധ്യക്ഷത വഹിച്ചു. പദ്ധതി വിവരണം പ്രോജക്ട് ചെയർമാൻ ദിൻരാജ് നിർവഹിച്ചു. സിപിആർ ക്ലാസ് ഡോ. ബിനു സി. നായർ നിർവഹിച്ചു. മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സുരേഷ്, പഞ്ചായത്ത് അംഗം കെ.ആർ.സജീവൻ, റോട്ടറി റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ അരുൺ സെബാസ്റ്റ്യൻ, അസിസ്റ്റൻ്റ് ഗവർണർ ടി.കെ.ശിവപ്രസാദ്,എസ്.ഡി. സുരേഷ്ബാബു,
തലയോലപറമ്പ് റോട്ടറി ക്ലബ് പ്രസിഡൻ്റ് വി.പി. ഉണ്ണികൃഷ്ണൻ, പെരുവ റോട്ടറി ക്ലബ് പ്രസിഡൻ്റ് ഷെല്ലിജോസഫ്
ഡോ. അനൂപ് രവീന്ദ്രനാഥ്, തുടങ്ങിയവർ പ്രസംഗിച്ചു.





