കോട്ടയം: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ " സുരക്ഷിത യാത്ര ലഹരിമുക്ത സമൂഹം" സ്കൂൾ -
കോളേജ് തല ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 29 ന്
ഉച്ചയ്ക്ക് 1.30-ന്ബി.ഐ.ജി.എച്ച്.എസ്. (ബുക്കാന ഗേൾസ് ഹൈസ്കൂൾ, പള്ളം) സ്കൂൾ ഓഡിറ്റോറിയത്തിൽ
വെച്ച് നടക്കും.
ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠം പള്ളം ബർസർ റവ. ലാൽജി എം.ഫിലിപ്പ്ഉദ്ഘാടനം ചെയ്യും.
ജില്ലാതല ബോധവത്കരണ ക്യാമ്പയിൻ ഉദ്ഘാടനം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യു. ശ്രീജിത്ത് നിർവഹിക്കും.
ജില്ലാ പ്രസിഡന്റ് ഷാനവാസ് എസ്.എസിന്റെ അധ്യക്ഷത വഹിക്കും.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ആർ. ശ്രീജിത്തും, കോട്ടയം എക്സൈസ് വിമുക്തി മിഷനിലെ പ്രിവന്റീവ് ഓഫീസറും മെന്ററുമായ ബെന്നി സെബാസ്റ്റ്യനും ബോധവത്കരണ ക്ലാസുകൾ നയിക്കും.
ലഹരി-റോഡ് സുരക്ഷാ പ്രതിജ്ഞ ചിങ്ങവനം ഇൻസ്പെക്ടർ ഓഫ് പോലീസ് അജ്മൽഷാ നിർവഹിക്കും.






