ബെംഗളൂരു: കർണാടകയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
നാട്ടുകാരായ സ്ത്രീകൾ സാഹിൽ എന്ന യുവാവിനെയാണ് കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാഹിൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് വയസുകാരിയെ സാഹിൽ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാഹിലിനെ പിടികൂടുകയായിരുന്നു. തുടർന്ന് മരത്തിൽ കെട്ടിയിട്ട് ചെരിപ്പുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചു.
നാട്ടുകാർ വിവരമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. തുംകുരു വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച സാഹിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരിക്കേറ്റ അഞ്ച് വയസുകാരിക്ക് തുംകുരു ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ തുംകുരു വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






