ThirdEye News
arrow_backതിരികെMain

മഴ ശക്തി പ്രാപിക്കുന്നു; പ്രകൃതിയുടെ രൂപം മാറുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്!

schedule2026 സെപ്റ്റംബർ 20personസ്റ്റാഫ് റിപ്പോർട്ടർ
മഴ ശക്തി പ്രാപിക്കുന്നു; പ്രകൃതിയുടെ രൂപം മാറുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്!

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വൻതോതില്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്തെത്തിയിരിക്കുന്നു. കനത്ത മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത ഏതാനും മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും അതിവേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ കടുക്കുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ ഭാഗമായി സെപ്റ്റംബർ 24-ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. മഴ മുന്നറിയിപ്പുകള്‍ക്ക് പുറമേ തീരദേശ മേഖലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ കടുത്ത ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകര വരെ), കണ്ണൂർ-കാസറഗോഡ് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ സെപ്റ്റംബർ 21 രാത്രി 8:30 വരെ 0.8 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍, ഉയർന്ന ചൂടിനിടയില്‍ പെയ്യുന്ന ഈ പെട്ടെന്നുള്ള ശക്തമായ മഴയും കടലാക്രമണ സാധ്യതയും തീരദേശവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ജാഗ്രതാ നിർദേശമാണ് നല്‍കുന്നത്.

Continue Reading

കുരുക്ക് മുറുകുന്നു; ജി.എസ് ടി വകുപ്പിന് ആന്റോ നൽകിയത് വയനാട് വാഴവറ്റയിലെ വിവാദ വീടിന്റെ വിലാസം;വീടിന്റെ രണ്ടാംനില ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നിർമിച്ചത്
അടുത്ത വാർത്തarrow_forward

കുരുക്ക് മുറുകുന്നു; ജി.എസ് ടി വകുപ്പിന് ആന്റോ നൽകിയത് വയനാട് വാഴവറ്റയിലെ വിവാദ വീടിന്റെ വിലാസം;വീടിന്റെ രണ്ടാംനില ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നിർമിച്ചത്

arrow_backമുൻപത്തെ വാർത്ത

പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ വീണ്ടും ഗ്രാനൈറ്റ് മോഷണം;പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ വീണ്ടും ഗ്രാനൈറ്റ് മോഷണം;പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

ബന്ധപ്പെട്ട വാർത്തകൾ

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com