കൈപ്പുഴ: ഓണവിപണി ലക്ഷ്യമാക്കി കൃഷി ഒരുക്കിയ പച്ചക്കറിയും വാഴകൃഷിയും പ്രളയത്തിൽ വെള്ളത്തിലായി.
കൈപ്പുഴ വഞ്ചിത്താഴെ ഭാഗത്തെ വാഴത്തോട്ടത്തിൽ വെള്ളം കയറിയ നിലയിലാണ്. വാഴ നട്ടിട്ട് ഏറെ നാളായില്ല.
ചെറിയ വാഴകളാണ് വെള്ളത്തിലായിരിക്കുന്നത്. തൊട്ടടുത്തുതന്നെ പച്ചക്കറി കൃഷിയും നടക്കുന്നുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ കപ്പ, വാഴ തുടങ്ങിയ കൃഷിയിടങ്ങളിൽ വെള്ളം കയറിയിരുന്നു.
ഇന്നലെ പലസ്ഥലത്തും കാര്യമായി മഴപെയ്യാതിരുന്നതിനാൽ വെള്ളം നേരിയ തോതിൽ ഇറങ്ങിട്ടുണ്ട്. എന്നാൽ പടിഞ്ഞാറൻ പ്രദേശങ്ങളായ ആർപ്പൂക്കരയിലെ മഞ്ചാടിക്കരി, മണിയാപറമ്പ്, കരിപ്പ തുടങ്ങിയ പ്രദേശങ്ങളും അയ്മനം, നീണ്ടൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പല പ്രദേശങ്ങളും വെള്ളത്തിൽ തന്നെയാണ്.






