ഡൽഹി: റെയിൽവേ ഗേറ്റ് കടക്കാൻ ധൃതികാണിച്ചാൽ പണിവരും. വാഹനം പിടിച്ചെടുക്കും. വൻ തുക പിഴയായും വരും. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് റെയിൽവേയുടെ മുന്നറിയിപ്പ്.
റെയിൽവേ ഗേറ്റ് തകർത്തതും വാഹനം പാളത്തിൽ പ്രവേശിച്ചതും ഉൾപ്പെടെ കഴിഞ്ഞ രണ്ടുവർഷം 92 തവണ അപകടമുണ്ടാക്കിയെന്ന് പാലക്കാട് ഡിവിഷൻ്റെ കണക്കിൽ പറയുന്നു. 19.89 ലക്ഷം രൂപ പിഴ ഈടാക്കുകയും എട്ട് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
അപകടംമുണ്ടാക്കിയ വാഹനം ആർ.പി.എഫ്. പിടികൂടിയാൽ പിന്നീട് കോടതി മുഖാന്തിരം മാത്രമേ വാഹനം ഉടമയ്ക്ക് തിരിച്ചുകിട്ടൂ. ഈ വർഷം ആർ.പി.എഫ്. 174 പൊതുജന ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും ഗേറ്റിലെ അപകടത്തിന് കുറവില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ ചില ലെവൽ ക്രോസിങ്ങുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. തിരക്കേറിയ സമയങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.






