ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ ജനറല്‍ അസംബ്ലിയിലേക്കുളള രണ്ട് പ്രതിനിധികളുടെ പട്ടികയില്‍ പി ടി ഉഷയുടെ പേരില്ല.
പി ടി ഉഷയെ ഒഴിവാക്കി രണ്ട് പ്രതിനിധികളുടെ പട്ടിക വരണാധികാരിക്ക് എഎഫ്ഐ കൈമാറി. ഐഒഎ ജനറല്‍ അസംബ്ലിയില്‍ വനിതാ താരങ്ങളുടെ പ്രതിനിധി ആകാനുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി ടി ഉഷയുടെ പ്രതീക്ഷ ആയിരുന്നു അത്ലറ്റിക്ഫെഡറേഷൻ റൂട്ട് . എന്നാല്‍ പി ടി ഉഷയെ ഒഴിവാക്കി രണ്ട് പ്രതിനിധികളുടെ പട്ടിക വരണാധികാരിക്ക് സംഘടന കൈമാറിയതോടെ ഐഒഎ അധ്യക്ഷയുടെ വഴി അടഞ്ഞു. എഎഫ്ഐ പ്രസിഡന്റ് ആദില്‍ സുമരിവാല , ബംഗാള്‍ സ്വദേശിയായ ഒളിംപ്യൻ ജ്യോതിർമയി സിക്ദർ എന്നിവരാണ് എഎഫ്ഐ പ്രതിനിധികള്‍. മറ്റേതെങ്കിലും കായിക സംഘടന ഉഷയെ നാമനിർദേശം ചെയ്യാൻ സാധ്യത കുറവെന്നാണ് വിലയിരുത്തല്‍.
ജനറല്‍ അസംബ്ലിയിലെ കായിക സംഘടനാ പ്രതിനിധികളുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കുള്ളിലാണ് നല്‍കേണ്ടത്. യൂത്ത് ഒളിംപിക്സിനായ സെനഗലിലേക്ക് ഉഷ ഒക്ടോബർ 29ന് പോയതിന് ശേഷമാണ് അട്ടിമറി നീക്കങ്ങള്‍ തുടങ്ങിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അപകടം മണത്ത ഉഷ സെനഗല്‍ സന്ദർശനം വെട്ടിച്ചുരുക്കി ഈ മാസം നാലിന് തിരിച്ചെത്തിയെങ്കിലും എതിർചേരി കരുത്താർജ്ജിച്ചിരുന്നു. പിന്മാറുന്നതാകും ഉചിതമെന്ന് ചിലർ ഉപദേശിച്ചെങ്കിലും കേന്ദ്രസർക്കാരിലെ ഉന്നത നേതൃത്വം തനിക്കൊപ്പമാണെന്ന് പറഞ്ഞ് ഉഷ മത്സരത്തില്‍ ഉറച്ചുനിന്നു എന്നാണ് വിവരം. അനീതിയെ എതിർക്കുകയും എല്ലാവരെയും സന്തോഷിപ്പിച്ച് സംസാരിക്കാതിരിക്കുകയും ചെയ്തതിനാലാണ് ഉഷ തോറ്റതെന്ന് എസ്ഒഎം തെരഞ്ഞെടുപ്പില്‍ വോട്ടറായിരുന്ന ഒളിംപ്യൻ പി രാമചന്ദ്രൻ പറഞ്ഞു.
അതിനിടെ എസ്എംഒ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക തയ്യാറാക്കിയത് ഐഎഒ ഭരണഘടനയ്ക്ക് വിരുദ്ധമായെന്ന് കാണിച്ച് മുൻ ഒളിംപിക് ചാംപ്യൻ അഭിനവ് ബിന്ദ്ര കഴിഞ്ഞ മാസം ഐഒഎ നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നു. അന്താരാഷ്ടച്ര കായിക ശക്തി ആകാൻ ഇന്ത്യആഗ്രഹിക്കുമ്പോള് സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പ്രവർത്തനങ്ങളിലെ സുതാര്യതയും നിലനിർത്തേണ്ടത് അനിവാര്യമെന്നും ബിന്ദ്ര തുറന്നടിച്ചു.






