പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം.
ശനിയാഴ്ച നടന്ന മത്സരത്തിൽ ലെ മാൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലൂക്കാസ് ബെരാൾഡോയും ഖിവിച്ച ക്വാരാറ്റ്സ്ഖെലിയയും മാഖ്നെസ് അക്ലിഔച്ചെയും ആണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്.
ലൂയിസ് മഫൗട്ടയാണ് ലെ മാൻസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ പിഎസ്ജിക്ക് 11 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പിഎസ്ജി.






