തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ ശുപാർശ നല്കിയ സംഭവത്തില്‍ ആഞ്ഞടിച്ച് മന്ത്രി എ.പി അനില്‍കുമാർ.
രാജ്ഭവൻ മറ്റൊരു അധികാര കേന്ദ്രമാക്കാൻ പാടില്ലെന്നും സെക്രട്ടറിയേറ്റ് ആണ് ഭരണസിരാകേന്ദ്രമെന്നും ഗവർണർ എടുത്ത തീരുമാനത്തെ പിന്തുണച്ചാല്‍ നാളെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
രാജ്ഭവൻ ഇത്തരം തീരുമാനമെടുത്താല്‍ പിന്നെ തിരഞ്ഞെടുത്ത സർക്കാർ എന്തിനാണെന്നും ഇത് മറ്റൊരു കീഴ് വഴക്കം സൃഷ്ടിക്കലാകുമെന്നും ഫെഡറല്‍ സംവിധാനത്തിന്റെ മുകളില്‍ രാജ്ഭവൻ ഇടപെടുന്നത് ശരിയായ നിലപാട് അല്ലെന്നും ഗവണ്മെന്റ് അറിയാതെ എടുക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണറുടെ ശുപാർശയ്ക്ക് പിന്നാലെ ഇന്ന് പിഎസ്സി അടിയന്തര യോഗം ചേരും. ഗവർണറുടെ നീക്കത്തില്‍ സ്വീകരിക്കേണ്ട നിലപാടും ഹൈക്കോടതി നിർദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.






