ഈരാറ്റുപേട്ട: സംസ്ഥാനത്തെ വൈദ്യുതി മുടക്കത്തിനെതിരെയും സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
എസ്.ഡി.പി.ഐ ഭാരവാഹികളായ വി.പി. മുജീബ്, മനാഫ് മറ്റയ്ക്കാട്, ഹാഫിസ് സാലിമുൽഹാദി, യൂസുഫ് മറ്റയ്ക്കാട് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.






