കോട്ടയം : ബസില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ഫിക്സ് ബാധിച്ചു. ഒട്ടും താമസിക്കാതെ സർവീസ് മാറ്റി വച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. പുതുപ്പള്ളി വഴി കോട്ടയം - ചങ്ങനാശ്ശേരി റൂട്ടില്‍ സർവീസ് നടത്തുന്ന കൊണ്ടോടി ട്രാവെല്സിലെ ജീവനക്കാരാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണ്ണായക ഇടപെടല്‍ നടത്തിയത്.
കഴിഞ്ഞ 13ന് വൈകിട്ട് 6.13നായിരുന്നു സംഭവം. ബസ് കോട്ടയം ഭാഗത്തേയ്ക്ക് വരുന്നതിനിടെ മാങ്ങാനം ഭാഗത്ത് വെച്ച് പിഞ്ചു കുഞ്ഞിന് ഫിക്സ് വരികയായിരുന്നു. കുട്ടിയുടെ അസ്വസ്ഥത തിരിച്ചറിഞ്ഞ വീട്ടുകാർ ബഹളം വച്ചതോടെ വണ്ടിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരയ ജിഷ്ണുവും അബിനും ഇടപെടുകയായിരുന്നു.
ഉടൻ തന്നെ ഇവർ അതിവേഗം ബസ് കോട്ടയം കോട്ടയം ജില്ലാ ജനറല്‍ ആശ്രുപതിയിലയ്ക്ക് ഓടിച്ചു. ഗതാഗതക്കുരുക്കിന് ഇടയിലൂടെ അതിവേഗം ആണ് ജീവനക്കാർ വാഹനം ഓടിച്ച് എത്തിയത്. അപകട സാഹചര്യം തിരിച്ചറിഞ്ഞ് കഞ്ഞിക്കുഴിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം കടത്തി വിടാൻ സൗകര്യം ക്രമീകരിച്ചു.
ഇത് കൂടാതെ വയർലെസില് കൂടി വിവരങ്ങള്‍ കൈമാറി ജില്ലാ ആശുപത്രിയില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടി അപകടനില തരണം ചെയ്തത്.






