കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(07/08/26) തെങ്ങണ, രാമപുരം, പുതുപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള മുല്ലശ്ശേരി, ഇല്ലിമൂട്, നടക്കപ്പാടം, ഐഒസി കുര്യച്ചൻപടി, കുര്യച്ചൻപടി, ചൂര നോലി, ശോഭ, ഗായത്രി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈദ്യുതി മുടങ്ങും.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 09:00 മണി മുതൽ 05:00 മണി വരെ കൊണ്ടാട് സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലിക്കുന്ന്, നടെപ്പാലം,പാലാഴി, സ്കൈലൈൻ, മുക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മണി മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ ലൈനിൽ മെയിൻ്റൻസ് വർക്ക് ഉള്ളതിനാൽ മാർക്കറ്റ്, മാന്നാർ, വിൻമാർട്ട് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.






