കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(20/09/26) രാമപുരം, പാലാ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വരവുകാല, രാമപുരം അമ്പലം, താമത്ത്, പാലവേലി, പള്ളിയാമ്പുറം, അഗസ്ത്യ, ചാവാറ സ്കൂൾ, അമനകര സൊസൈറ്റി, പുന്നത്താനം, പുന്നത്താനം ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി എബിസി വർക്ക് നടക്കുന്നതിനാൽ ന്യൂ മുൻസിപ്പൽ കോംപ്ലക്സ് (പൊൻകുന്നം പാലം അടിവശം) ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9.00 മുതൽ ഉച്ച കഴിഞ്ഞ് 3.00 വരെ വൈദ്യുതി മുടങ്ങും.





