കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(20/11/26) പള്ളിക്കത്തോട്, മണർകാട്, രാമപുരം, ചങ്ങനാശ്ശേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
പള്ളിക്കത്തോട് മാർക്കറ്റ്, ബൈപാസ്, കല്ലാടുംപോയ്ക കാക്കത്തോട് ഭാഗങ്ങളിൽ നാളെ പകൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ ട്രാൻസ്ഫോർമർ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി രാവിലെ 9:00 AM മുതൽ 05:00 PM വരെ ആറാട്ടുപുഴ കുരീക്കാട്ട്, ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പറാട്ട്അമ്പലം, റോഷൻ, നിയർ ബൈ മാർട്ട്, പെരുന്ന അമ്പലം, അംബാ ഹോസ്പിറ്റൽ, ടെൻസിങ്, ചൈതന്യ, എല്ലുകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൗണ്ട് മേരി, കാരാണി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ് .
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഏലംകുന്ന് ചർച്ച് ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന പോരാളൂർ ആനകുത്തി, ദേവപുരം, പ്രിയദർശിനി, ക്രോസ് റോഡ്സ്, വട്ടമല ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ് (മുനിസിപ്പൽ പാർക്ക് ഭാഗം), കഞ്ഞിക്കുഴി, തോമാച്ചൻപടി, പൊയ്കമഠം, ബണ്ട് റോഡ്, പെരിങ്ങള്ളൂർ, കൊഞ്ചൻകുഴി, പൂഴിത്തറപ്പടി, മോസ്കൊ, പാറമ്പുഴ ഹെൽത്ത്, വെള്ളൂപറമ്പ് ഭാഗങ്ങളിൽ നാളെ 9:00 AM മുതൽ 5:00PM വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദാമോദരൻപടി,മുട്ടം എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി വർക്ക് നടക്കുന്നതിനാൽ കവീക്കുന്ന്, ചീരാംകുഴി, കൊച്ചിടപ്പാടി, ഐഎംഎ, മൂന്നാനി, കുപ്പി, കരുണ, റോട്ടറി ക്ലബ്, കോടതി, ദീപ്തി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് മാർക്കറ്റ്, ബൈപാസ്, കല്ലാ ടുംപോയ്ക കാക്കത്തോട് മേഴ്സി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിങ്കോ ഗാർഡൻ, സെമിനാരി, കൈതമറ്റം, നവോദയ, രാഷ്ട്രദീപിക എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.





