കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(04/11/26) തൃക്കൊടിത്താനം, പാമ്പാടി, പാലാ, പുതുപ്പള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഴവില്ല്, പാടത്തുംക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 08:00 മുതൽ 05:30 വരെയും പള്ളിപ്പടി, പുലിക്കോട്ടുപ്പടി, ആരമല എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ, പൊയ്കമഠം, ബണ്ട് റോഡ്, മോസ്കോ, കൊഞ്ചങ്കുഴി ഭാഗങ്ങളിൽ നാളെ രാവിലെ 8:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയൻപാടം, ഐപിസി സെമിനാരി, നാഗപുരം, മന്ദിരം ജംഗ്ഷൻ, മന്ദിരം ഹോസ്പിറ്റൽ,ജനതാറോഡ്, സ്കൈലൈൻ, മുക്കാട് ,മേനാശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ എച്ച്ടി ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ നെല്ലാപ്പാറ, കോലാനിത്തോട്ടം, മേച്ചാൽ, വാളകം, ഇരുമപ്ര, കോലാനി, പഴുക്കാക്കാനം ടവർ, പഴുക്കാക്കാനം എന്നീ ട്രാൻസ്ഫോർമർ പരിധികളിലും ഇടിമിന്നലിൽ ഫോൾട്ടി ആയ കൊണ്ടൂർ ക്രീപ്മിൽ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിന് കൊണ്ടൂർ പരിധിയിലും 8.30 നും 6നും ഇടയിൽ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രിയദർശിനി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ 1 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇളമ്പളളി മാർക്കറ്റ് തഴക്കൽ നെയ്യാറ്റുശ്ശേരി ഭാഗങ്ങളിൽ നാളെ പകൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി/എൽടി വർക്ക് നടക്കുന്നതിനാൽ മുത്തോലി കോപ്പറേറ്റീവ് ബാങ്ക്, ടെക്നിക്കൽ സ്കൂൾ, കുരുവിനാൽ, തോട്ടാപ്പള്ളി, ആക്കക്കുന്ന്, ഇൻഡ്യാർ, പാലക്കാട്ട്മല, ശ്രീകുറുംബക്കാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.






