കോട്ടയം : കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. 'തില്ലാന 2026' എന്ന പേരിൽ അരങ്ങേറുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം മുനിസിപ്പൽ ചെയർമാൻ എംപി സന്തോഷ്കുമാർ നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജോൺ വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വൈശാഖ് പികെ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ മാനേജർ റവ. അനീഷ് പടിക്ക മണ്ണിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രനടനും നിർമ്മാതാവുമായ പ്രേം പ്രകാശ് നിർവഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബേക്കർ കോമ്പൗണ്ട് മാനേജർ റവ. സിബി മാത്യു, ആർഡിഡി ബോബൻ വിഎ, ഡിപിസി മുഹമ്മദ് മാഹീൻ, ബിപിസി രാകേഷ് ആർ ഷേണായി, പിടിഎ പ്രസിഡൻ്റ് മനാഫ് എ. എസ്,പ്രിൻസിപ്പാൾ എലിസബത്ത് ജിസ് നൈനാൻ ,ഹെഡ്മിസ്ട്രസ് ബിനു വർഗീസ്, ബേക്കർ എൽപിഎസ് ഹെഡ്മിസ്ട്രസ് റേച്ചൽ നിസി നൈനാൻ, എച്ച്എം ഫോറം സെക്രട്ടറി ബെന്നി മാത്യു, ട്രഷറർ പി ബിന്ദു, സ്കൂൾ ചെയർപേഴ്സൺ അനുഗ്രഹ സൂസൻ ഷാബു, പ്രോഗ്രാം കമ്മറ്റി കൺവീനർ റെൻജി ഡേവിഡ്, റിസപ്ഷൻ കമ്മറ്റി കൺവീനർ ബിന്ദു ബി നായർ എന്നിവർ പ്രസംഗിച്ചു.
തൊണ്ണൂറ്റി ഒന്ന് സ്കൂളുകളിൽ നിന്ന് നാലായിരത്തോളം കലാപ്രതിഭകൾ പതിനൊന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും. കലോത്സവം 2026 നവംബർ ആറാം തീയതി വെള്ളിയാഴ്ച സമാപിക്കും.






