കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(03/11/26) തെങ്ങണ, കുറിച്ചി, പുതുപ്പള്ളി, പാലാ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള, കോട്ടപ്പുറം ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9 മുതൽ 5 വരെ പൊൻപുഴ പൊക്കം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടൻചിറപ്പടി, പുതുപ്പള്ളി പള്ളി, കൊച്ചകാല, പാറേട്ട് ഹോസ്പിറ്റൽ, മണിയൻപാടം, നാഗപുരം, എസ്ഇ കവല, കോഴിമല, ചിറ, ഞാലി, പുതുപ്പള്ളി ടൗൺ, പ്ലാവിൻചുവട്, നടുവത്തുപടി, മന്ദിരം ജംഗ്ഷൻ, ആശ്രമം, ഉദിക്കാമല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി എബിസി വർക്ക് നടക്കുന്നതിനാൽ മൂന്നാനി, പാലക്കാട്ട്മല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീനിക്കുഴി, ഇറിഗേഷൻ, പൊയ്കമഠം, പാറമ്പുഴ, ബണ്ട് റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 8:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ എച്ച്ടി ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ ആനിപ്പടി, എട്ടുപങ്ക്, വെയിൽകാണാപ്പാറ, ചിറപ്പാറ, ദീപ്തി, മേലുകാവ് മറ്റം, സെമിത്തേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9.30 am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് നാളെ മേഴ്സി, കുറുങ്കുടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി സിഎസ്ഐ ചർച്ച്, സെവൻത് മൈൽ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.






