കോഴിക്കോട്: പോപ്കോണില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ കൂട്ടത്തല്ല്. കോഴിക്കോട് ബീച്ചില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ബീച്ചില്‍ പെട്ടിക്കട നടത്തുന്നവരും പോപ്കോണ്‍ വാങ്ങാനെത്തിയവരും തമ്മിലെ തർക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
തർക്കം പരിഹരിക്കാനെത്തിയ സിവില്‍ പൊലീസ് ഓഫീസർമാരായ കെ യദു, വിശാഖ് എന്നിവർക്കുനേരെയും ആക്രമണമുണ്ടായി.
പെട്ടിക്കട നടത്തുന്ന ഇർഫാൻ പൊലീസുകാരുടെ കോളറില്‍ കുത്തിപ്പിടിക്കുകയും കൈകള്‍ പിടിച്ച് തിരിക്കുകയും ചെയ്തു.
ഇർഫാൻ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.






