കരൂർ: പോണാട് ഈസ്റ്റ് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിന് സമീപം പഞ്ചായത്ത് റോഡിൽ ചപ്പാത്തിലൂടെ ചെറുതോട്ടിലേയ്ക്ക് ഒഴുകിയിരുന്ന വെള്ളം സ്വകാര്യവ്യക്തി കെട്ടി അടച്ചത് മൂലം കരയോഗം പ്രദേശത്ത് വിദ്യാർത്ഥികൾ അടക്കം കാൽ നടയാത്രക്കാരായ നാട്ടുകാർക്കും യാത്രതടസ്സം നേരിട്ടപ്പോൾ നാട്ടുകാർ ചേർന്ന് താൽക്കാലികമായി ഓവുചാൽ തെളിച്ച് വിടുകയും, വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്തു.
എന്നാൽ സ്വകാര്യ വ്യക്തി വീണ്ടും ഓവുചാൽ കെട്ടിയടക്കാതിരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി എടുക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള തെറ്റായ പോലീസ് കേസുകൾ പിൻവലിക്കണമെന്നും കരയോഗംകമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് പി.പി. സത്യനും , സെക്രട്ടറി റ്റി.ജി. മായാമോഹനനും ആവശ്യപ്പെട്ടു.






