തിരുവനന്തപുരം: മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്റെ കാർ മറിഞ്ഞു.
നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നെയ്യാർഡാം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഷിജു ആർ ആണ് അപകടം ഉണ്ടാക്കിയത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
കട്ടയ്ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ.
കട്ടയ്ക്കോട് റോഡിലെ ഒരു ഹോള്‍സെയില്‍ കടയ്ക്ക് മുന്നില്‍ വെച്ച് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എതിരെ വന്ന ഒരു ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനില്‍ എത്തിച്ച പൊലീസ്, ഇയാളുടെ വൈദ്യപരിശോധനയും നടത്തി.






