തൃശ്ശൂർ: വെള്ളാനിക്കരയിലെ ഫാമില്‍ അജ്ഞാതനായ ഒരാള്‍ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ഫാം ഉടമയുടെ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫാമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കൊറ്റിക്കല്‍ സ്വദേശി സുധീഷിന്റെ ഫാമിലാണ് ശനിയാഴ്ച സംഭവം നടന്നത്. സംഭവത്തില്‍ ഫാം ഉടമ പൊലീസില്‍ പരാതി നല്കി.
ഏകദേശം ആറടി ഉയരമുള്ള പുരുഷന്റെ ദൃശ്യങ്ങളാണ് ഫാമിലെ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതെന്ന് ഉടമ പറയുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നയാള്‍ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫാമിലെ കറവക്കാരൻ ഇയാളെ നേരിട്ട് കണ്ടതായും ഉടമ പറഞ്ഞു.
പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ഉറങ്ങിക്കിടന്ന കറവക്കാരൻ ഫാമിലെത്തിയത്. ഈ സമയത്താണ് അജ്ഞാതനായ ആളെ നേരിട്ട് കണ്ടതെന്നാണ് ഉടമയുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഫാം ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഫാമിലുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിക്കുന്നു. അതേസമയം, ഫാമിലെ രണ്ട് പശുക്കളെയാണ് നഗ്നനായി എത്തിയ അജ്ഞാതൻ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നും ഉടമ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍ ഏകദേശം ആറടി ഉയരമുള്ള പുരുഷനെയാണ് കാണുന്നത്.
കൊറ്റിക്കല്‍ സ്വദേശി സുധീഷിന്റെ ഫാമിലാണ് സംഭവം നടന്നത്. ശനിയാഴ്ച നടന്ന സംഭവത്തില്‍ ഫാം ഉടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്






