ഏറ്റുമാനൂര്‍: പടിഞ്ഞാറെ നട കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
ജി.പി റോഡിന്റെ മധ്യത്തില്‍ കനാലിനടിയില്‍ സ്ഥാപിച്ചിരുന്ന പൈപ്പുകളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്.
ഞായറാഴ്ച പമ്പിങ് നടത്തിയപ്പോള്‍ കനാലില്‍ അമിതമായി വെള്ളം നിറയുകയും വീടുകളില്‍ വെള്ളം എത്താതിരിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും കുടിവെള്ള ഉപഭോക്തസമിതിയും നടത്തിയ പരിശോധനയിലാണ് പൈപ്പുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. ഇതിനെതുടര്‍ന്ന് പമ്പിങ്ങഗ് നിര്‍ത്തിവച്ചു.
ഉപഭോക്തസമിതി ഭാരവാഹികളായ ജി.നടരാജന്, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പോലീസില്‍ പരാതി നല്കി. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.
ആരോ മനപ്പൂര്‍വ്വം രാഷ്ര്ടീയ വൈരാഗ്യം തീര്‍ത്താണ് എന്ന് ഉപഭോക്ത സമിതി ഭാരവാഹികള്‍ പറഞ്ഞു. ഈ പ്രദേശത്തെ എഴുപത് ശതമാനത്തോളം ആളുകളും ഈ കുടിവെള്ള പദ്ധതിയെ ആണ് ആശ്രയിച്ചു ജീവിക്കുന്നത്.
ഇപ്പോള്‍ കുടിവെള്ള വിതരണം തടസപ്പെട്ട നിലയിലാണ് ഉദ്യോഗസ്ഥതലത്തില്‍ നിന്നും ശക്തമായ പിന്തുണ ഉണ്ടായാലെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളു എന്ന് ഉപഭോക്തസമിതി ഭാരവാഹികള്‍ പറഞ്ഞു.






