ഇടുക്കി: ഇടുക്കി പീരുമേട്ടില്‍ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി.
ഗ്ലെൻമേരി സ്വദേശി പ്രിൻസ് ആണ് ആക്രമണത്തിന് പിന്നില്‍.
പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), പ്രിയങ്കയുടെ അമ്മ നേസം (62) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു.
ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.






