കൊച്ചി: തന്റെ സെലിബ്രിറ്റി ക്രഷ് ആരെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ.
പുതിയ സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം തുറന്നുപറഞ്ഞത്.
മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷെന്നാണ് താരം വ്യക്തമാക്കിയത്. കുട്ടിക്കാലം മുതല്‍ ലാല്‍സാറിന്റെ ചിത്രങ്ങള്‍ കണ്ടാണ് താൻ വളർന്നത്. അമ്മയും സഹോദരനുമാണ് താൻ കണ്ടതില്‍ ഏറ്റവും വലിയ മോഹൻലാല്‍ ഫാൻസെന്നും അനുപമ പറഞ്ഞു.
ഞങ്ങള്‍ തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ എന്നും അനുപമ കൂട്ടിച്ചേർത്തു.
അമ്മയാണ് എന്റെ വീട്ടിലെ ഏറ്റവും വലിയ മോഹൻലാല്‍ ആരാധിക. പിന്നെ എന്റെ അനിയൻ. എന്നെക്കാള്‍ ലാലേട്ടനോട് ക്രഷ് അവനാണ് എന്ന് എനിക്ക് തോന്നും,.
അവൻ ഇൻസ്റ്റഗ്രാമില്‍ ലാലേട്ടനെ കുറിച്ചുള്ള റീല്‍സ് മാത്രമാണ് എനിക്ക് അയക്കാറുള്ളത്. അല്ലാതെ എന്റെ വിശേഷങ്ങള്‍ അവൻ ചോദിക്കാറേ ഇല്ല. അനുപമ പറഞ്ഞു.
തെലുങ്കില്‍ ക്രേസി കല്യാണമാണ് അനുപമയുടേതായി റിലീസിനെത്തിയ ചിത്രം. ഒക്ടോബർ 16ന് റിലീസായ ചിത്രം തെലുങ്കില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.






