കോട്ടയം : വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര കർഷകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കർഷകരുടെ സുരക്ഷയ്ക്ക് ആവശ്യമായ നിയമഭേദഗതികള്‍ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്.
മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കർഷകരുടെ സുരക്ഷയും ഉറപ്പാക്കുന്ന തരത്തില്‍ നിയമഭേദഗതികള്‍ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിയും.
ഇക്കാര്യത്തില്‍ കർഷക നേതാക്കളുമായി അടിയന്തര ചർച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






